കൊ​ല്ലം: നി​ല​മേ​ലി​ൽ സ്കൂ​ട്ട​റി​ൽ കാ​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്കൂ​ടി മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന . പ​ത്ത​നം​തി​ട്ട പ​ന്ത​ളം സ്വ​ദേ​ശി ഹ​ൽ​ബി ജ​ലാ​ൽ (21) ആ​ണ് മ​രി​ച്ച​ത്.

ഹ​ൽ​ബി​യു​ടെ അ​മ്മ സെ​ൽ​വം മു​ഹ​മ്മ​ദ് കു​ഞ്ഞ് (53) സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. അ​മ്മ​യും മ​ക​ളും സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​ൽ അ​തേ ദി​ശ​യി​ൽ നി​ന്നും എ​ത്തി​യ കാ​ർ ഇ​ടി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ്കൂ​ട്ട​റി​ൽ നി​ന്നും റോ​ഡി​ലേ​ക്ക് വീ​ണ ഇ​രു​വ​രെ​യും എ​തി​ർ ദി​ശ​യി​ൽ എ​ത്തി​യ മ​റ്റൊ​രു കാ​റും ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു. സെ​ൽ​വം മു​ഹ​മ്മ​ദ് കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ഒ​രു ബൈ​ക്കും ക​യ​റി ഇ​റ​ങ്ങി.

അ​തേ​സ​മ​യം അ​പ​ക​ട​ത്തി​ന് ശേ​ഷം ഇ​ടി​ച്ചി​ട്ട കാ​ർ നി​ർ​ത്താ​തെ പോ​യി. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് സ്കൂ​ട്ട​ർ ഇ​ടി​ച്ചി​ട്ട വാ​ഹ​നം ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.