ബം​ഗ​ളൂ​രു: ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ചു. ക​ർ​ണാ​ട​ക​യി​ലെ അ​ൾ​സൂ​രി​ലാ​ണ് വീ​ടി​നു​ള്ളി​ൽ വ​ച്ച് പൊ​ട്ടി​ത്തെ​റി​ച്ച​ത്. ഓ​ട്ടോ ഡ്രൈ​വ​റാ​യ ലൂ​ർ​ദ് നാ​ഥാ​ൻ (65) ആ​ണ് മ​രി​ച്ച​ത്.

ലൂ​ർ​ദി​ന്‍റെ മൂ​ത്ത മ​ക​ൻ ഫ്രാ​ങ്ക് ആ​ന്‍റ​ണി​യു​ടെ​താ​യി​രു​ന്നു ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന് ഓ​ട്ടോ ഓ​ടി​ക്കു​ന്ന​ത് നി​ർ​ത്തി വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു നാ​ഥ​ൻ. സ്കൂ​ട്ട​ർ ചാ​ർ​ജ് ചെ​യ്യാ​ൻ വ​ച്ച ശേ​ഷം അ​ദ്ദേ​ഹം അ​തി​ന​രി​കി​ൽ ത​ന്നെ ഉ​റ​ങ്ങാ​ൻ കി​ട​ന്നു. വീ​ടി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലാ​യി​രു​ന്നു ലൂ​ർ​ദ് ഉ​റ​ങ്ങി​യി​രു​ന്ന​ത്. മ​ക​നും ഭാ​ര്യ​യും മു​ക​ളി​ല​ത്തെ നി​ല​യി​ലാ​യി​രു​ന്നു.

നാ​ല് മ​ണി​ക്കൂ​ർ ചാ​ർ​ജ് ചെ​യ്ത ശേ​ഷം ലൂ​ർ​ദ് ചാ​ർ​ജ​ർ ഓ​ഫ് ചെ​യ്തു. ഉ​ട​ൻ ത​ന്നെ സ്കൂ​ട്ട​റി​ന്‍റെ ബാ​റ്റ​റി പൊ​ട്ടി​ത്തെ​റി​ക്കു​ക​യും തീ ​പ​ട​രു​ക​യും ചെ​യ്തു. സ്ഫോ​ട​ന ശ​ബ്ദം കേ​ട്ട് ഫ്രാ​ങ്കും ഭാ​ര്യ​യും ഓ​ടി​യെ​ത്തി തീ ​അ​ണ​ച്ചെ​ങ്കി​ലും ടെ​ലി​വി​ഷ​നും ക​സേ​ര​ക​ളും ക​ത്തി ന​ശി​ച്ചു.

ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ലൂ​ർ​ദി​നെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.