ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും കൊളോണിയൽ കാലത്തെ സമ്പ്രദായങ്ങൾ ഒഴിവാക്കുന്നതിനുമുള്ള ഒരു ചുവടുവയ്പായി ചൂണ്ടിക്കാട്ടി വെള്ളിയാഴ്ചകളിലെ രണ്ട് മണിക്കൂർ ഇടവേള ഒഴിവാക്കി അസം. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വെള്ളിയാഴ്ചകളിലെ രണ്ട് മണിക്കൂർ നമസ്കാര ഇടവേള റദ്ദാക്കുന്നതായി നിയമസഭയിൽ പ്രഖ്യാപിച്ചു.
ഇതോടെ മുസ്ലീം എം.എൽ.എമാർക്കും ജീവനക്കാർക്കും വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കോ നമസ്കാരത്തിനോ വിശ്രമം അനുവദിക്കുന്ന ദീർഘകാല വ്യവസ്ഥ ഇല്ലാതാക്കുന്നു.
ഈ “ചരിത്രപരമായ തീരുമാനത്തെ” പിന്തുണച്ചതിന് നിയമസഭാ സ്പീക്കർ ബിശ്വജിത് ഡൈമാരിയോടും നിയമസഭാംഗങ്ങളോടും മുഖ്യമന്ത്രി ശർമ്മ നന്ദി അറിയിച്ചു. ജുമുഅ ഇടവേള നിർത്തലാക്കിയതിലൂടെ അസം നിയമസഭ കാലഹരണപ്പെട്ട രീതികളിൽ നിന്നും മാറിയെന്ന് മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു.



