തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ സംസ്ഥാന ഉപാധ്യക്ഷയും കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയാകും. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നാളെ ആരംഭിക്കും. ആര്‍ ശ്രീലേഖ ചുവരെഴുതും.
വട്ടിയൂര്‍ക്കാവ് നര്‍മ്മദാ കോംപ്ലക്‌സിന് സമീപം രാവിലെയാണ് പ്രചാരണത്തിന് തുടക്കമിട്ടുകൊണ്ട് ശ്രീലേഖ ചുവരെഴുതുക. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി ഒന്നാം സ്ഥാനത്ത് എത്തിയ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്.



