തെക്കേക്കര വാത്തികുളം ശ്രീലക്ഷ്മി (15) ആണ് മരിച്ചത്. മാവേലിക്കര ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. ആറുമണിക്ക് ട്രാക്കിലൂടെ കടന്നുപോയ വന്ദേ ഭാരത് എക്‌സ്പ്രസ് ആണ് പെണ്‍കുട്ടിയെ തട്ടിയതെന്നാണ് റിപ്പോര്‍ട്ട്.

ഹോളി മേരി സ്‌കൂളിന് സമീപമുള്ള ലെവല്‍ ക്രോസിലായിരുന്നു സംഭവം. കുട്ടി ട്രാക്കിലൂടെ ഫോണില്‍ സംസാരിച്ച്‌ നടക്കുന്നത് കണ്ടിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.