ഉത്തർപ്രദേശിലെ ബറേലിയിൽ മധ്യവയസ്‌കരായ നിരവധി സ്ത്രീകളെ കൊലപ്പെടുത്തിയ സീരിയൽ കൊലയാളി അറസ്റ്റിൽ. ബറേലിയിലെ ബകർഗഞ്ച് നിവാസിയായ കുൽദീപ് എന്ന പ്രതി 45 നും 65 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണ് ലക്ഷ്യമിട്ടിരുന്നത്.

2023 ജൂലായ് 1 മുതൽ ബറേലിയിലെ ഷാഹി, ഷീഷ്ഗഢ് എന്നിവിടങ്ങളിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ഇയാൾ ഈ കൊലപാതകങ്ങൾ നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.

ഈ സ്ത്രീകളുടെ സാരിയുടെയോ ദുപ്പട്ടയുടെയോ തുണി ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുന്നതായിരുന്നു കുൽദീപിൻ്റെ പ്രവർത്തനരീതിയെന്ന് പോലീസ് വെളിപ്പെടുത്തി. കുൽദീപ് നടത്തിയതായി പറയപ്പെടുന്ന കൊലപാതകങ്ങളിലെ എല്ലാ സംഭവങ്ങളിലും സ്ത്രീകളുടെ മൃതദേഹങ്ങൾ കഴുത്തിൽ സാരിയുടെയോ ദുപ്പട്ടയുടെയോ കെട്ടുകളായിരുന്നുവെന്ന് പോലീസ് പറഞ്ഞു.