അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടികൾ തുടരുന്നതിനിടെ പുതിയ പ്രസ്താവനയുമായി ഡൊണാൾഡ് ട്രംപ്. തൻ്റെ പ്രാഥമിക ആശങ്ക റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനല്ല, മറിച്ച് യൂറോപ്പിൻ്റെ പാത പിന്തുടരുന്നത് തടയാൻ അനധികൃത കുടിയേറ്റം നിർത്തുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
“പുടിനെക്കുറിച്ച് നമ്മൾ കുറച്ചു സമയം വേവലാതിപ്പെടണം, കുടിയേറ്റക്കാരായ ബലാത്സംഗ സംഘങ്ങൾ, മയക്കുമരുന്ന് രാജാക്കന്മാർ, കൊലപാതകികൾ, മാനസികാരോഗ്യ സ്ഥാപനങ്ങളിൽ നിന്നുള്ളവർ എന്നിവരെക്കുറിച്ച് കൂടുതൽ സമയം വേവലാതിപ്പെടണം – അങ്ങനെ മാത്രമേ നമ്മൾ യൂറോപ്പിനെപ്പോലെ ആകാതിരിക്കൂ.” ട്രൂത്ത് സോഷ്യൽ എന്ന പോസ്റ്റിൽ ട്രംപ് പറഞ്ഞു.
നേരത്തെ, ട്രൂത്ത് സോഷ്യൽ ഹാൻഡിലിലെ മറ്റൊരു പോസ്റ്റിൽ, താൻ അധികാരമേറ്റ ആദ്യ മാസത്തിനുള്ളിൽ തന്നെ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ചരിത്രപരമായ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറയ്ക്കാൻ കഴിഞ്ഞുവെന്ന് അവകാശപ്പെട്ടുകൊണ്ട് രാജ്യത്തെ അധിനിവേശം അവസാനിച്ചു എന്ന് ട്രംപ് പറഞ്ഞിരുന്നു.



