ജയിലിൽ കഴിയുന്ന മുൻ പാകിസ്താൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇമ്രാൻ ഖാന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ, ലോക ക്രിക്കറ്റിലെ മുൻ ക്യാപ്റ്റന്മാർ അടക്കം 14 താരങ്ങൾ പാകിസ്താൻ സർക്കാരിന് കത്തെഴുതി. ഇമ്രാൻ ഖാന് അടിയന്തര വൈദ്യസഹായം ആവശ്യപ്പെട്ടാണ് കത്ത്. കത്തിൽ ഇമ്രാൻഖാന്റെ ആരോഗ്യത്തിൽ ആശങ്കയും പങ്കുവെച്ചിട്ടുണ്ട്
സുനിൽ ഗവാസ്‌ക്കർ, കപിൽ ദേവ് ഉൾപ്പെടെ 14 താരങ്ങൾ കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.ഓസ്‌ട്രേലിയൻ ഇതിഹാസം ഗ്രെഗ് ചാപ്പലും കത്തിൽ ഒപ്പ് വച്ചിട്ടുണ്ട്. ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ വലതു കണ്ണിന്റെ കാഴ്ച 85 ശതമാനം വരെ നഷ്ടമായതായി റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇത് ഉൾപ്പെടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഗൗരവമായ ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ക്രിക്കറ്റ് ലോകത്തിന്റെ ഇടപെടൽ.



