ന്യൂ​ഡ​ൽ​ഹി: ട്രം​പ് ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഇ​ന്ത്യ. പ​രാ​മ​ർ​ശ​ങ്ങ​ൾ വി​വ​ര​മി​ല്ലാ​ത്ത​തും അ​നു​ചി​ത​വും മോ​ശം അ​ഭി​രു​ചി​യു​ള്ള​തു​മാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ്ര​തി​ക​രി​ച്ചു.

“അ​ഭി​പ്രാ​യ​ങ്ങ​ളും അ​തി​നു മ​റു​പ​ടി​യാ​യി യു​എ​സ് എം​ബ​സി പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യും ക​ണ്ടു. പ​രാ​മ​ർ​ശ​ങ്ങ​ൾ വ്യ​ക്ത​മാ​യും വി​വ​ര​മി​ല്ലാ​ത്ത​തും, അ​നു​ചി​ത​വും, മോ​ശം അ​ഭി​രു​ചി​യു​ള്ള​തു​മാ​ണ്. പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തി​ലും താ​ൽ​പ​ര്യ​ങ്ങ​ളി​ലും അ​ധി​ഷ്ഠി​ത​മാ​യ ഇ​ന്ത്യ-​യു​എ​സ് ബ​ന്ധ​ത്തി​ന്‍റെ യാ​ഥാ​ർ​ഥ്യ​ത്തെ ഇ​ത് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നി​ല്ല’.- വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ക്ത​വ് ര​ൺ​ധീ​ർ ജ​യ്‌​സ്വാ​ൾ പ​റ​ഞ്ഞു.

ഇ​ന്ത്യ​യും ചൈ​ന​യും ന​ര​ക​ക്കു​ഴി​ക​ളാ​ണെ​ന്നും ഇ​രു രാ​ജ്യ​ങ്ങ​ളി​ലു​മു​ള്ള​വ​ർ യു​എ​സ് തീ​ര​ത്തു​വ​ന്ന് കു​ഞ്ഞു​ങ്ങ​ളെ പ്ര​സ​വി​ച്ചി​ട്ടി​ട്ടു പോ​കു​ക​യാ​ണെ​ന്നു​മു​ള്ള അ​ധി​ക്ഷേ​പ പ്ര​സ്താ​വ​ന​യാ​ണ് ട്രം​പ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​നും റേ​ഡി​യോ അ​വ​താ​ര​ക​നു​മാ​യ മൈ​ക്കി​ൾ സാ​വേ​ജി​ന്‍റെ പോ​ഡ്കാ​സ്റ്റും സം​ഭാ​ഷ​ണ​ത്തി​ന്‍റെ പ​ക​ർ​പ്പു​മാ​ണ് ട്രം​പ് പ​ങ്കു​വ​ച്ച​ത്.

‘ഗ​ർ​ഭ​ത്തി​ന്‍റെ ഒ​ൻ​പ​താം മാ​സം ന​മ്മു​ടെ തീ​ര​ത്ത് കു​ഞ്ഞു​ങ്ങ​ളെ പ്ര​സ​വി​ച്ചി​ടാ​നാ​യി അ​വ​ർ വ​രും. എ​ന്നി​ട്ട് ഇ​ന്ത്യ​യി​ൽ നി​ന്നോ ചൈ​ന​യി​ൽ നി​ന്നോ അ​ല്ലെ​ങ്കി​ൽ മ​റ്റേ​തെ​ങ്കി​ലും ന​ര​ക​ക്കു​ഴി​ക​ളി​ൽ നി​ന്നോ മു​ഴു​വ​ൻ കു​ടും​ബ​ത്തെ​യും ഇ​ങ്ങോ​ട്ടു കൊ​ണ്ടു​വ​രും.

കു​ടി​യേ​റ്റ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന അ​മേ​രി​ക്ക​ൻ സി​വി​ൽ ലി​ബ​ർ​ട്ടീ​സ് യൂ​ണി​യ​ൻ യു​എ​സി​നെ കു​പ്പ​ത്തൊ​ട്ടി​യാ​ക്കു​ക​യാ​ണ്. ഇ​ങ്ങ​നെ പോ​യാ​ൽ യു​എ​സ് ഇ​ന്ത്യ​യു​ടെ​യും ചൈ​ന​യു​ടെ​യും കോ​ള​നി​യാ​യി മാ​റും. തൊ​ഴി​ൽ​സാ​ധ്യ​ത​ക​ളും ഇ​വ​ർ അ​ട്ടി​മ​റി​ക്കു​ക​യാ​ണ്’. തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു സാ​വേ​ജി​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ൾ.