യുക്രെയ്നിലുടനീളം കനത്ത ആക്രമണം അഴിച്ചുവിട്ടതിന് തെക്കൻ റഷ്യയിൽ ഡ്രോണുകൾ വർഷിച്ച് പ്രത്യാക്രമണം. തെക്കൻ റഷ്യയിലെ ബെൽഗോറോഡിൽ ഒമ്പതു വയസ്സുകാരൻ കൊല്ലപ്പെട്ടതിന് പുറമെ ഒറിയോൾ മേഖലയിൽ പ്രമുഖ എണ്ണ സംഭരണ കേന്ദ്രവും ആക്രമിക്കപ്പെട്ടു.
മൂന്നുവർഷത്തോളം നീണ്ട അധിനിവേശത്തിനിടെ യുക്രെയ്നിലെ ഊർജ മേഖലക്കു നേരെയുണ്ടായ ഏറ്റവും കനത്ത ആക്രമണത്തിനായിരുന്നു തിരിച്ചടി. 93 ക്രൂസ്, ബാലിസ്റ്റിക് മിസൈലുകളും 200ഓളം ഡ്രോണുകളും ഉപയോഗിച്ചാണ് യുക്രെയ്നിലെ ഊർജ മേഖലക്കുമേൽ റഷ്യ ബുധനാഴ്ച വൻ നാശം വിതച്ചത്.



