ഇസ്ലാമാബാദ്: പാക് പ്രതിരോധ മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ കൊല്ലപ്പെടുമെന്ന് ഒരു സ്ത്രീ പറയുന്ന വീഡിയോ വൈറലായതിന് പിന്നാലെ, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് പാകിസ്താൻ. വിഷയത്തിൽ അന്വേഷണം നടത്തണമെന്ന് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ മാറ്റ് കാനലിനോട് പാക് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പിന്തുണച്ച് യുകെയിലെ ബ്രാഡ്ഫോർഡിൽ നടന്ന റാലിക്കിടെയായിരുന്നു വിവാദ പരാമർശം.