പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ല​ത്ത് യു​ഡി​എ​ഫ് വോ​ട്ടു​ക​ൾ ചോ​ർ​ന്നു എ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. ശ​ശി. യു​ഡി​എ​ഫി​ന് കി​ട്ടേ​ണ്ട വോ​ട്ടു​ക​ൾ ബി​ജെ​പി​യി​ലേ​ക്ക് ഒ​ഴു​കി. ബി​ജെ​പി​യു​ടെ വോ​ട്ട് ഗ​ണ്യ​മാ​യി ഉ​യ​ർ​ന്ന​തി​ൽ അ​സ്വാ​ഭാ​വി​ക​ത​യു​ണ്ടെ​ന്നും ശ​ശി പ​റ​ഞ്ഞു.

ആ​യി​ര​ക്ക​ണ​ക്കി​ന് വോ​ട്ടു​ക​ൾ കൂ​ടു​ത​ൽ പോ​ൾ ചെ​യ്തി​ട്ടും സി​പി​എം വോ​ട്ടു​ക​ളി​ൽ വ​ർ​ധ​ന​യു​ണ്ടാ​യി​ല്ല. ഇ​തി​ലൊ​ക്കെ ഗൗ​ര​വ​ത​ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും പി ​കെ ശ​ശി ആ​വ​ശ്യ​പ്പെ​ട്ടു.

വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, ടി.​കെ. ഗോ​വി​ന്ദ​ൻ, ജി. ​സു​ധാ​ക​ര​ൻ എ​ന്നി​വ​രെ പോ​ലെ താ​നും വി​മ​ത​ൻ അ​ല്ല ക​മ്മ്യൂ​ണി​സ്റ്റാ​ണ്. പാ​ല​ക്കാ​ട്‌ യു​ഡി​എ​ഫ് വി​ജ​യി​ച്ച മ​ണ്ഡ​ല​ങ്ങ​ളി​ൽ, സി​പി​എ​മ്മി​ൽ നി​ന്ന് ത​നി​ക്കൊ​പ്പം വ​ന്ന​വ​ർ നി​ർ​ണാ​യ​ക ഘ​ട​ക​മാ​യി. ടീം ​യു​ഡി​എ​ഫ് ആ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും പി.​കെ. ശ​ശി പ​റ​ഞ്ഞു.