മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തിന്റെ കാര്യത്തില്‍ ലീഗുമായി ചര്‍ച്ച ചെയ്താകും കോണ്‍ഗ്രസ് തീരുമാനമെടുക്കുകയെന്ന് പ്രതീക്ഷിക്കുന്നതായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങള്‍. യുഡിഎഫില്‍ തമ്മിലടിയുണ്ടാകുമെന്ന ആശങ്കയ്ക്ക് വകയില്ല. അത്തരം മോശം പ്രവണതകളിലേക്ക് പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
ഉപമുഖ്യമന്ത്രി സ്ഥാനം ലീഗ് ആവശ്യപ്പെട്ടിട്ടില്ല. സമൂഹമാധ്യമങ്ങളിലാണ് ഇത്തരം അഭിപ്രായം വരുന്നത്.
മന്ത്രി സ്ഥാനത്തിന്റെ കാര്യം കോണ്‍ഗ്രസുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ലീഗില്‍ മെറിറ്റുള്ളവരെയാകും മന്ത്രിയാക്കുക. വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ക്ക് ജനം മറുപടി നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



