യുഎഇ: യുഎഇയിൽ ആവശ്യമായ ഭക്ഷ്യ വസ്തുക്കൾക്കായി നിലവിൽ ഇറക്കുമതിയെയാണ് കൂടുതലായും ആശ്രയിക്കുന്നത്. ഇതിൽ 85 മുതൽ 90 ശതമാനം വരെ ഇറക്കുമതിയെ ആശ്രയിക്കുമ്പോൾ 10 മുതൽ 20 ശതമാനം വരെയാണ് യുഎഇയിൽ തന്നെ ഉത്പാദിക്കപ്പിക്കുന്നത്. കൂടാതെ
വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, വിലക്കയറ്റം, കാലാവസ്ഥ തുടങ്ങിയവയും രാജ്യത്തിന് വലിയ വെല്ലുവിളികളായി മാറുന്നു.

ഈ പ്രതിസന്ധികളെ നേരിടാനാണ് യുഎഇ അതീവ പ്രാധാന്യം നൽകി കൊണ്ട് “ദേശീയ ഭക്ഷ്യ സുരക്ഷാ തന്ത്രം 2051” എന്ന സമഗ്രമായ പദ്ധതി അവതരിപ്പിച്ചത്. 2051ഓടെ ഗ്ലോബൽ ഫുഡ് സെക്യൂരിറ്റി ഇൻഡെക്സിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കൂടാതെ 2029-ഓടെ ഭക്ഷ്യ ഇറക്കുമതി 40% കുറയ്ക്കാനും യുഎഇ ലക്ഷ്യമിടുന്നു.

കൂടാതെ ഈ വെല്ലുവിളികൾ യുഎഇയിലെ സാധാരണക്കാരുടെ ജീവിതത്തെ പലവിധത്തിലാണ് സ്വാധീനിക്കുന്നത്. അതിൽ പ്രധാനമാണ് ആഗോള ഭക്ഷ്യവിലയിലെ വ്യത്യാസങ്ങൾ നേരിട്ട് യുഎഇയിലെ സാധനങ്ങളുടെ വിലയെ ബാധിക്കുന്നത്. കൂടാതെ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ വില വർധിക്കുന്നത് കുടുംബ ബഡ്ജറ്റിനെയും അതുവഴി ജീവിതച്ചെലവിനെയും വാങ്ങൽ ശേഷിയെയും കുറയ്ക്കുന്നു.

ഒപ്പം വിതരണ ശൃംഖലയിലെ തടസ്സങ്ങൾ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത കുറയ്ക്കുകയും. ഏതെങ്കിലും രാജ്യത്ത് നിന്നുള്ള ഇറക്കുമതി തടസ്സപ്പെട്ടാൽ, ആ പ്രത്യേക ഉൽപ്പന്നത്തിന് ക്ഷാമം നേരിടുകയും ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. പ്രളയം, വരൾച്ച തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ ആഗോള കാർഷികോത്പാദനം കുറയ്ക്കുന്നതിലൂടെ യുഎഇയിലേക്കുള്ള ഭക്ഷ്യലഭ്യതയെയും വിലയെയും പ്രതികൂലമായി ബാധിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്.