പൊതുസ്ഥലങ്ങളിൽ നിസ്‌കാരം നടത്തുന്ന സംഭവങ്ങൾ പലപ്പോഴും വാർത്തയാകാറുണ്ട് . നേരത്തെ, ട്രെയിനിൽ നാല് മുസ്ലീം പുരുഷന്മാർ നിസ്‌കാരം ചെയ്യുന്നതിന്റെ വീഡിയോ, വൈറലായിരുന്നു. ഇപ്പോഴിതാ സമാനമായ രീതിയിൽ ട്രെയിനിൽ നിസ്കാരം നടത്താൻ ശ്രമിച്ചത് ടിടി ഇ തടഞ്ഞിരിക്കുകയാണ് .ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
യാത്രക്കാർ നടക്കുന്ന വഴിയിലാണ് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് ഇവർ നിസ്ക്കരികാൻ ശ്രമിച്ചത് . ഇതിനിടെയാണ് ടി ടി ഇ കമ്പർട്ട്മെന്റിലേയ്‌ക്ക് എത്തുന്നത് . നിസ്ക്കരിക്കാൻ ശ്രമിച്ചവരോട് തിരക്കേറിയ ട്രെയിനിൽ ഇത് ചെയ്യരുതെന്നും , സീറ്റുകളിലേക്ക് മടങ്ങാനും ടി ടി ഇ പറയുന്നത് വീഡിയോയിൽ കേൾക്കാം. ഇത് യാത്രക്കാർക്കുള്ള വഴിയാണെന്നും , ഇങ്ങനെ നിസ്ക്കരിക്കാൻ ശ്രമിക്കരുതെന്നും , ഈ ചിന്താഗതി മാറ്റണമെന്നും ടിടി ഇ പറയുന്നു.
സീറ്റുകൾക്കിടയിലുള്ള സ്ഥലത്ത് നിസ്ക്കരിക്കൂവെന്നും, വഴി തടയേണ്ട ആവശ്യമില്ലെന്നും ടിടിഇ ആവർത്തിച്ച് പറയുന്നു. അവരുടെ പ്രവൃത്തികൾ കാരണം മറ്റ് യാത്രക്കാർക്ക് ഒരു അസൗകര്യവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറയുന്നു. ഇനിയും ഇത് കേൾക്കാൻ തയ്യാറായില്ലെങ്കിൽ റെയിൽ വേ പോലീസിനെ വിളിക്കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നുണ്ട്.