ഇറാന്‍-അമേരിക്ക ചര്‍ച്ചകള്‍ക്കായി പാകിസ്ഥാനിലെ ഇസ്ലാമാബാദിലേക്ക് പ്രതിനിധികളെ അയയ്ക്കാതെ ഇറാന് മറ്റു വഴിയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

CNBCയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, യുഎസ് ഒരു മികച്ച കരാറിലേക്ക് എത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ട്രംപ്, ”നമ്മള്‍ ഏറ്റവും നല്ല ആളുകളുമായി ഇടപെടുന്നില്ല, എന്നാല്‍ വിജയകരമായി മുന്നേറുകയാണ്” എന്നും വ്യക്തമാക്കി. യുഎസ് നടപ്പാക്കിയ നാവിക ഉപരോധം വലിയ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ചകള്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ യുദ്ധവിരാമം നീട്ടുമോ എന്ന ചോദ്യത്തിന്, ”അതിന് ഞാന്‍ തയ്യാറല്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നാലെ, ആവശ്യമായാല്‍ ബോംബാക്രമണത്തിനും തയ്യാറാണെന്ന് സൂചന നല്‍കുകയും ചെയ്തു. കരാര്‍ നേടാന്‍ ഏറെ സമയം ഇല്ലെന്നും, ഇറാന്‍ യുഎസുമായി ഒരു കരാറില്‍ എത്തുകയാണെങ്കില്‍ മികച്ച നിലയില്‍ എത്താമെന്നും ട്രംപ് പറഞ്ഞു.