മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ റ​യ്ഗാ​ഡി​ൽ ഇ​ർ​ഷാ​ൽ​ഗാ​ഡ് കോ​ട്ട​യി​ലെ​യ്ക്ക് ട്ര​ക്കിം​ഗി​ന് പോ​യ യു​വാ​വ് 400 അ​ടി താ​ഴ്ച​യി​ലേ​യ്ക്ക് വീ​ണ് മ​രി​ച്ചു. ഭീ​വ​ണ്ടി സ്വ​ദേ​ശി ആ​കാ​ശ് രാ​ജേ​ന്ദ്ര വാ​ഗ്മോ​ഡെ (26) യാ​ണ് മ​രി​ച്ച​ത്.

ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു ആ​കാ​ശ്. ട്ര​ക്കിം​ഗി​നാ​യി മ​ല​യ​ടി​വാ​ര​ത്തി​ൽ ത​ന്‍റെ ഇ​രു​ച​ക്ര​വാ​ഹ​നം നി​ർ​ത്തി​യി​ട്ട ശേ​ഷം അ​ദ്ദേ​ഹം മ​ല ക​യ​റാ​നാ​യി പോ​വു​ക​യും യാ​ത്ര​ക്കി​ടെ കാ​ൽ വ​ഴു​തി താ​ഴേ​യ്ക്ക് വീ​ഴു​ക​യു​മാ​യി​രു​ന്നു.

ലോ​ണാ​വാ​ലി​യി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക സം​ഘ​ത്തെ തി​ര​ച്ചി​ലി​നാ​യി നി​യോ​ഗി​ച്ചു​വെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പോ​ലീ​സും മ​റ്റ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് 12 മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.