മോഹൻലാല്‍ നായകനായി എത്തിയ ഹിറ്റ് ചിത്രമാണ് തുടരും. ‘തുടരും’ ജിയോഹോട്സ്റ്റാറിൽ സ്ട്രീമിംഗ് തുടരുകയാണ്. കെ ആർ സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തി ആണ്. തുടരുമിന്റെ ഫൈനല്‍ കളക്ഷൻ റിപ്പോര്‍ട്ട് സിനിമ ട്രേഡ് അനലിസ്റ്റുകളായ ബോക്സ് ഓഫീസ് സൗത്ത് ഇന്ത്യ പുറത്തുവിട്ടിരിക്കുകയാണ്.. മോഹൻലാല്‍ നായകനായ തുടരും 232.60 കോടി ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. കേരള ബോക്സ് ഓഫീസില്‍ 100 കോടി നേടിയ ആദ്യ മലയാള ചിത്രമായ തുടരും കേരളത്തില്‍ മാത്രം ആകെ 118.75 കോടിയിലധികം നേടിയപ്പോള്‍ വിദേശത്ത് 94.35 കോടി രൂപയും നേടിയിട്ടുണ്ട്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.