ഛത്തീസ്ഗഡിലെ മഹാസമുന്ദ് ജില്ലയിൽ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ദുർഗ്-വിശാഖപട്ടണം വന്ദേ ഭാരത് എക്‌സ്പ്രസ് വെള്ളിയാഴ്ച രാത്രി വിശാഖപട്ടണത്ത് നിന്ന് ദുർഗിലേക്കുള്ള മടക്കയാത്രയിൽ ബാഗ്‌ബഹ്‌റ റെയിൽവേ സ്‌റ്റേഷനിലൂടെ ട്രയൽ റൺ നടത്തുന്നതിനിടെയാണ് സംഭവം.
പതിവ് ഓട്ടത്തിനായി സെപ്റ്റംബർ 16 ന് ദുർഗിൽ നിന്ന് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തിൽ സി2-10, സി4-1, സി9-78 എന്നീ മൂന്ന് ട്രെയിൻ കോച്ചുകളുടെ ജനാലകൾക്ക് കേടുപാടുകൾ സംഭവിച്ചു.
സംഭവത്തെത്തുടർന്ന് റെയിൽവേ പോലീസ് സേന (ആർപിഎഫ്) ശിവകുമാർ ബാഗേൽ, ദേവേന്ദ്ര ചന്ദ്രകർ, ജീതു താണ്ടി, ലേഖരാജ് സോൻവാനി, അർജുൻ യാദവ് എന്നീ അഞ്ച് പേരെ പിടികൂടി.