ഹൈദരാബാദ്: തെലുങ്കാനയിലെ പെദ്ദപ്പള്ളിയിൽ മൂന്ന് വയസുകാരിയെ തെരുവുനായക്കൂട്ടം കടിച്ചു കൊന്നു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ദിവ്യ ബെഹ്‌റാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ചത്.

നായ്ക്കൾ കുട്ടിയുടെ കഴുത്തിന് പിടിക്കുകയും സമീപത്തെ വയലിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയും ചെയ്തു. നാട്ടുകാർ ഓടിയെത്തി നായ്ക്കളെ ഓടിക്കുന്നതിന് മുമ്പ് തന്നെ ദിവ്യക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ മരണം സംഭവിക്കുകയും ചെയ്തു.

വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യം നിയന്ത്രിക്കാൻ നഗരസഭ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.