യാക്കോബായ സുറിയാനി സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയുമായ തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്ത പൗരോഹിത്യ സുവർണ ജൂബിലി നിറവിൽ.
1975 മേയ് 21-നാണ് മോർ തിമോത്തിയോസ് വൈദിക പട്ടമേറ്റത്. 1991-ൽ ബാഹ്യകേരള ഭദ്രാസന സഹായ മെത്രാപ്പോലീ ത്തായായി വാഴിക്കപ്പെട്ടു. 1999 മുതൽ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായാണ്. വിദ്യാഭ്യാസ, സാമൂഹിക, ആതുരസേവന പ്രവർത്തനങ്ങൾ അദ്ദേഹത്തെ വിശ്വാസികൾക്ക് പ്രിയപ്പെട്ടവനാക്കി. പാത്രിയാർക്കീസ് ബാവ ‘നാഹീ റോ’ എന്ന ബഹുമതി നൽകി ആദരിച്ചു.
കോട്ടയം അരീപ്പറമ്പ് സെയ്ന്റ് മേരീസ് ഇടവകയിൽ മുറിയാങ്കൽ കുടുംബത്തിൽ പരേതരായ കുര്യൻ-അന്നമ്മ ദമ്പതിമാരുടെ എട്ടാമത്തെ മകനായായി 1949 ജൂലായ് ഒന്നിനാണ് ജനനം. കോട്ടയം സിഎംഎസ് കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. ജർമ്മനിയിൽ ഉപരിപഠനം പൂർത്തി യാക്കി. കോട്ടയം പഴയ സെമിനാരിയിലും മഞ്ഞിനിക്കര ദയറായിലും ബെംഗളൂരു യുറ്റിസിയിലുമായി വൈദിക പരിശീല നം പൂർത്തീകരിച്ചു.
ബാഹ്യകേരള ഭദ്രാസനത്തിൻ്റെ നവ ശില്പിയായ അദ്ദേഹം വിവിധ സ്ഥലങ്ങളിൽ ആരാധനാലയങ്ങളും, സ്ഥാപനങ്ങളും ആരംഭിച്ചു.കോട്ടയം ഭദ്രാസനത്തിൽ വിവാഹ ഒരുക്ക ധ്യാനം നിർബന്ധമാക്കി. കോട്ടയം മെഡിക്കൽ കോളേജിൽ സൗജന്യ ഭക്ഷണ വിതരണം നടത്തുന്നു. കഞ്ഞിക്കുഴിയിൽ സെയ്ന്റ്റ് ജോർജ് യാക്കോബായ പള്ളിയും സെൻ്ററും, പൊൻകുന്നം പള്ളിയിലെ വികസനം, കോട്ടയം ടൗണിൽ പണി പൂർത്തിയായി വരുന്ന വർക്കിങ് വിമൻസ് ഹോസ്റ്റൽ, സെയ്ന്റ് ജോസഫ് കത്തീഡ്രൽ നവീകരണം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ മോർ തിമോത്തിയോസി ൻ്റെ ദീർഘവീക്ഷണത്തിന്റെ പ്രതിഫലനമാണ്.