തിരുവനന്തപുരം: ലോക്‌സഭാ മണ്ഡല പുനർനിർണയ നീക്കത്തിന് പിന്നിൽ ബിജെപിയുടെയും സംഘ്പരിവാറിന്റെയും വൻ രാഷ്ട്രീയ ഒളിയജണ്ടയാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. തോമസ് ഐസക്. 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലോ കിഴക്കൻ സംസ്ഥാനങ്ങളിലോ തങ്ങൾക്കെതിരായ കാറ്റ് വീശിയാലും കേന്ദ്രത്തിൽ ഭൂരിപക്ഷം ഉറപ്പുവരുത്തുക എന്നതാണ് ബിജെപിയുടെ യഥാർത്ഥ ലക്ഷ്യമെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ കുറ്റപ്പെടുത്തി.

അതേസമയം കേരളം, തമിഴ്‌നാട്, കർണ്ണാടക അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ദേശീയ രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യം നഷ്ടപ്പെടും. ദക്ഷിണേന്ത്യയിലെ സീറ്റുകൾ 132-ൽ നിന്ന് 176 ആയി മാത്രമാണ് വർദ്ധിക്കുക. വെറും 33 ശതമാനം വർദ്ധനവ് മാത്രമുണ്ടാകുന്നതോടെ ഇവരുടെ പാർലമെന്റ് വിഹിതം 24.3 ശതമാനത്തിൽ നിന്ന് 20.7 ശതമാനമായി കുറയും. സമാനമായ രീതിയിൽ ബംഗാൾ അടക്കമുള്ള കിഴക്കൻ സംസ്ഥാനങ്ങളുടെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും വിഹിതത്തിലും കുറവുണ്ടാകും. ദേശീയ ജനസംഖ്യാ നയം മാതൃകാപരമായി നടപ്പാക്കി വിജയിച്ച സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതിന് തുല്യമാണ് ഈ നീക്കമെന്ന് ഐസക് വ്യക്തമാക്കി.