കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ കാരണം അഫാൻ്റെ കുടുംബത്തിൻ്റെ വൻ കട ബാധ്യതയാണെന്ന നിഗമനത്തിലേക്ക്  പോലീസ് എത്തുന്നതായി റിപ്പോർട്ട്. ഇതിൻ്റെ ഭാഗമായി പ്രതി അഫാന്‍റെ കുടുംബത്തിന്‍റെ കട ബാധ്യത അന്വേഷിക്കുകയാണ് പോലീസ്. കടം നൽകിയവരുടെ വിവരം പോലീസ് ശേഖരിച്ചു തുടങ്ങി. 

അഫാൻ കൊലപ്പെടുത്തിയ കാമുകി ഫർസാനയുടെ മാലയും പണയം വെച്ചിരുന്നതായും പകരം മുക്കുപണ്ടം നൽകിയെന്നും പോലീസ് പറയുന്നു.

അഫാന്റെ അമ്മയുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.