കൊ​ച്ചി: എ​റ​ണാ​കു​ളം ക​രി​മു​ക​ളി​ൽ​നി​ന്ന് കാ​ണാ​താ​യ പ​തി​മൂ​ന്നു​കാ​രി​യെ ക​ണ്ടെ​ത്തി. എ​റ​ണാ​കു​ളം നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ന്ന് ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം പെ​ൺ​കു​ട്ടി​യെ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​യ്ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.​ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി മു​ത​ലാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്.

രാ​ത്രി വൈ​കി​യി​ട്ടും ഉ​റ​ങ്ങാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​മ്മ കു​ട്ടി​യു​ടെ കൈ​യി​ൽ നി​ന്നും മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങി​വ​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ കു​ട്ടി വീ​ടു​വി​ട്ട് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു