കൊ​ച്ചി: വി​വാ​ഹ​ത്തി​ന് ത​ട​സം നി​ന്ന പി​തൃ​സ​ഹോ​ദ​ര​നെ കാ​റി​ടി​ച്ച് കൊ​ല്ലാ​ൻ​ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. അ​യ്യ​പ്പ​ൻ​കാ​വി​ലാ​ണ് സം​ഭ​വം. അ​സി​ജി​ത്(32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പി​താ​വി​ന്‍റെ ജ്യേ​ഷ്ഠ​നെ​യാ​ണ് അ​സി​ജി​ത്ത് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. ത​ല​ച്ചോ​റി​നും ന​ട്ടെ​ല്ലി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റ പി​തൃ​സ​ഹോ​ദ​ര​ൻ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

വി​വാ​ഹ​മോ​ചി​ത​യാ​യ യു​വ​തി​യു​മാ​യി അ​സി​ജി​ത് പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. യു​വ​തി പ്രാ​യ​ത്തി​ൽ അ​സി​ജി​ത്തി​നേ​ക്കാ​ൾ മു​തി​ർ​ന്ന​തു​മാ​ണ്. ഈ ​യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് അ​സി​ജി​ത് വീ​ട്ടി​ൽ അ​റി​യി​ച്ചു.

എ​ന്നാ​ൽ വി​വാ​ഹ​ത്തി​ന് അ​നു​വ​ദി​ക്ക​രു​തെ​ന്ന് അ​സി​ജി​ത്തി​ന്‍റെ മാ​താ​പി​താ​ക്ക​ളോ​ട് പി​തൃ​സ​ഹോ​ദ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് പ​ക​യ്ക്ക് കാ​ര​ണ​മാ​യ​ത്. കൊ​ച്ചി നോ​ർ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത അ​സി​ജി​ത്തി​നെ റി​മാ​ൻ​ഡ് ചെ​യ്തു.