ദക്ഷിണ ഡൽഹിയിലെ ഏറ്റവും പ്രശസ്തവും പ്രമുഖവുമായ മൂന്ന് ഷോപ്പിംഗ് മാളുകൾ അടച്ചുപൂട്ടലിന്റെ വക്കിൽ. കടുത്ത ജലക്ഷാമത്തെ തുടർന്നാണ് ഡിഎൽഎഫ് പ്രൊമെനേഡ്, ഡിഎൽഎഫ് എംപോറിയോ, വസന്ത് കുഞ്ചിലെ ആംബിയൻസ് മാൾ എന്നിവ അസാധാരണമായ പ്രതിസന്ധി നേരിടുന്നത്.
തലസ്ഥാനത്ത് ആദ്യമായി, സെലിബ്രിറ്റികളെയും വിദേശ വിനോദസഞ്ചാരികളെയും ആഡംബര ഷോപ്പർമാരെയും ഒരുപോലെ ആകർഷിക്കുന്ന നഗരത്തിലെ മിക്ക ഷോപ്പിംഗ് ഹബ്ബുകളും കടുത്ത ജലക്ഷാമം നേരിടുകയാണ്. ഇത് മാനേജ്‌മെന്റുകളെ താൽക്കാലികമായി അടച്ചുപൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കാൻ പ്രേരിപ്പിച്ചു.