ദു​​​​ബാ​​​​യ്: ഇ​​​​റാ​​​​നെ​​​​തി​​​​രാ​​​​യ യു​​​​എ​​​​സ്-​​​​ഇ​​​​സ്ര​​​​യേ​​​​ൽ ആ​​​​ക്ര​​​​മ​​​​ണം പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യെ മാ​​​​ത്ര​​​​മ​​​​ല്ല ലോ​​​​ക​​​​ത്തെ​​​​യാ​​​​കെ ആ​​​​ശ​​​​ങ്ക​​​​യി​​​​ലാ​​​​ഴ്ത്തി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ആ​​​​ക്ര​​​​മ​​​​ണം എ​​​​ണ്ണ​​​​പ്പാ​​​​ട​​​​ങ്ങ​​​​ൾ​​​​ക്കു​​​​ നേ​​​​രേ തി​​​​രി​​​​ഞ്ഞാ​​​​ലു​​​​ണ്ടാ​​​​കു​​​​ന്ന ഭ​​​​വി​​​​ഷ്യ​​​​ത്ത് അ​​​​തീ​​​​വ​​​​ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി​​​​രി​​​​ക്കും. എ​​​​ണ്ണ​​​​വി​​​​ത​​​​ര​​​​ണ​​​​ത്തെ ഇ​​​​തു പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കാനും ത​​​​ത്‌​​​​ഫ​​​​ല​​​​മാ​​​​യി എ​​​​ണ്ണ​​​​വി​​​​ല കു​​​​തി​​​​ച്ചു​​​​യ​​​​രാ​​​​നും സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. അ​​​​മേ​​​​രി​​​​ക്ക ഉ​​​​പ​​​​രോ​​​​ധ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടും ഇ​​​​റാ​​​​ൻ ഇ​​​​പ്പോ​​​​ഴും ലോ​​​​ക​​​​ത്തി​​​​ലെ മു​​​​ൻ​​​​നി​​​​ര എ​​​​ണ്ണയുത്പാ​​​​ദ​​​​ക രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​ണ്.

ഒ​​​​പെ​​​​ക്കി​​​​ന്‍റെ ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് ഇ​​​​റാ​​​​ന്‍റെ എ​​​​ണ്ണയു​​​​ത്പാ​​​​ദ​​​​നം പ്ര​​​​തി​​​​ദി​​​​നം 3.1 ദ​​​​ശ​​​​ല​​​​ക്ഷം ബാ​​​​ര​​​​ലാ​​​​ണ്. ഉ​​​​പ​​​​രോ​​​​ധ​​​​ങ്ങ​​​​ൾ രാ​​​​ജ്യ​​​​ത്തെ എ​​​​ണ്ണ ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ന് ത​​​​ട​​​​സ​​​​മു​​​​ണ്ടാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും പ്ര​​​​തി​​​​ദി​​​​നം 1.3 ദ​​​​ശ​​​​ല​​​​ക്ഷം മു​​​​ത​​​​ൽ 1.5 ദ​​​​ശ​​​​ല​​​​ക്ഷം ബാ​​​​ര​​​​ൽ വ​​​​രെ എ​​​​ണ്ണ ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്യു​​​​ന്നു​​​​ണ്ട്. ഇ​​​​തി​​​​ൽ 80 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ല​​​​ധി​​​​ക​​​​വും ചൈ​​​​ന​​​​യി​​​​ലേ​​​​ക്കാ​​​​ണു പോ​​​​കു​​​​ന്ന​​​​ത്. ഇ​​​​റാ​​​​നി​​​​ലെ എ​​​​ണ്ണ​​​​പ്പാ​​​​ട​​​​ങ്ങ​​​​ൾ, എ​​​​ണ്ണശു​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​ ശാ​​​​ല​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്കു​​​​ നേ​​​​രേ​​​​യു​​​​ള്ള നേ​​​​രി​​​​ട്ടു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യാ​​​​ൽ അ​​​​തു ലോ​​​​ക​​​​ത്തി​​​​ന് ഒ​​​​രു വ​​​​ലി​​​​യ അ​​​​ള​​​​വി​​​​ലു​​​​ള്ള എ​​​​ണ്ണയു​​​​ത്പാ​​​​ദ​​​​ന​​​​ന​​​​ഷ്‌​​​​ടം ഉ​​​​ണ്ടാ​​​​ക്കു​​​​മെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ണ്. ഇ​​​​റാ​​​​നി​​​​ലെ എ​​​​ണ്ണ ഉ​​​​ത്പാ​​​​ദ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു മാ​​​​ത്ര​​​​മ​​​​ല്ല ഹോ​​​​ർ​​​​മു​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്കു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടും ആ​​​​ശ​​​​ങ്ക നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്നു​​​​ണ്ട്.

യു​​​​എ​​​​സ് എ​​​​ന​​​​ർ​​​​ജി ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​ന്‍റെ ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് 2024ൽ ​​​​ഈ ക​​​​ട​​​​ലി​​​​ടു​​​​ക്ക് വ​​​​ഴി പ്ര​​​​തി​​​​ദി​​​​നം ഏ​​​​ക​​​​ദേ​​​​ശം 20 ദ​​​​ശ​​​​ല​​​​ക്ഷം ബാ​​​​ര​​​​ൽ എ​​​​ണ്ണവി​​​​ത​​​​ര​​​​ണം ന​​​​ട​​​​ന്നി​​​​രു​​​​ന്നു. ഇ​​​​ത് ലോ​​​​ക​​​​ത്തി​​​​ന്‍റെ മൊ​​​​ത്തം ഉ​​​​പ​​​​ഭോ​​​​ഗ​​​​ത്തി​​​​ന്‍റെ ഏ​​​​ക​​​​ദേ​​​​ശം 20 ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ളം വ​​​​രും. ഈ ​​​ക​​​ട​​​ലി​​​ടു​​​ക്ക് ഇ​​​റാ​​​ൻ അ​​​ട​​​യ്ക്കുന്നതോടെ എ​​​​ണ്ണ​​​​വി​​​​ത​​​​ര​​​​ണ​​​​ത്തെ ഗു​​​രു​​​ത​​​ര​​​മാ​​​യി ബാ​​​​ധി​​​​ക്കും.

ആ​​​​ഗോ​​​​ള സ​​​​മ്പ​​​​ദ്‌​​​​വ്യ​​​​വ​​​​സ്ഥ​​​​യെ​​​​ത്ത​​​​ന്നെ ഇ​​​തു പി​​​​ടി​​​​ച്ചു​​​​ല​​​​ച്ചേ​​​​ക്കാം. ഇ​​​​റാ​​​​നും ഒ​​​​മാ​​​​നും ഇ​​​​ട​​​​യി​​​​ലു​​​​ള്ള ഈ ​​​​ഇ​​​​ടു​​​​ങ്ങി​​​​യ ജ​​​​ല​​​​പാ​​​​ത​​​​യ്ക്ക് അ​​​​തി​​​​ന്‍റെ ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ വീ​​​​തി​​​​യു​​​​ള്ള ഭാ​​​​ഗ​​​​ത്ത് വെ​​​​റും 33 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ മാ​​​​ത്ര​​​​മാ​​​​ണു വീ​​​​തി​​​​യു​​​​ള്ള​​​​ത്. എ​​​​ന്നാ​​​​ൽ, ലോ​​​​ക​​​​ത്തി​​​​ലെ മൊ​​​​ത്തം എ​​​​ണ്ണവി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ അ​​​​ഞ്ചി​​​​ലൊ​​​​ന്ന് ഈ ​​​​പാ​​​​ത​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന​​​​ത്. 2025ലെ ​​​​ക​​​​ണ​​​​ക്കു​​​​ക​​​​ൾ പ്ര​​​​കാ​​​​രം പ്ര​​​​തി​​​​ദി​​​​നം ഏ​​​​ക​​​​ദേ​​​​ശം 1.3 കോ​​​​ടി ബാ​​​​ര​​​​ൽ ക്രൂ​​​​ഡ് ഓ​​​​യി​​​​ൽ ഈ ​​​​ക​​​​ട​​​​ലി​​​​ടു​​​​ക്കി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്നു​​​​ണ്ട്. സൗ​​​​ദി അ​​​​റേ​​​​ബ്യ, ഇ​​​​റാ​​​​ക്ക്, കു​​​​വൈ​​​​റ്റ്, യു​​​​എ​​​​ഇ തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​മു​​​​ഖ എ​​​​ണ്ണ യു​​​​ത്പാ​​​​ദ​​​​ക രാ​​​​ജ്യ​​​​ങ്ങ​​​​ൾ ത​​​​ങ്ങ​​​​ളു​​​​ടെ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​ക്കാ​​​​യി പ്ര​​​​ധാ​​​​ന​​​​മാ​​​​യും ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന​​​​ത് ഈ ​​​​പാ​​​​ത​​​​യെ​​​​യാ​​​​ണ്.

ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്കി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന ക്രൂ​​​​ഡ് ഓ​​​​യി​​​​ൽ, എ​​​​ൽ​​​​എ​​​​ൻ​​​​ജി എ​​​​ന്നി​​​​വ​​​​യു​​​​ടെ 80 ശ​​​​ത​​​​മാ​​​​ന​​​​വും ഇ​​​​ന്ത്യ, ചൈ​​​​ന, ജ​​​​പ്പാ​​​​ൻ, ദ​​​​ക്ഷി​​​​ണ കൊ​​​​റി​​​​യ എ​​​​ന്നീ ഏ​​​​ഷ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കാ​​​​ണ് എ​​​​ത്തു​​​​ന്ന​​​​ത്. ഈ ​​​​പാ​​​​ത​​​​യി​​​​ലെ ചെ​​​​റി​​​​യൊ​​​​രു അ​​​​സ്ഥി​​​​ര​​​​ത​​​​പോ​​​​ലും ഇ​​​​ന്ത്യ​​​​യു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ സാ​​​​മ്പ​​​​ത്തി​​​​കസു​​​​ര​​​​ക്ഷ​​​​യെ നേ​​​​രി​​​​ട്ടു ബാ​​​​ധി​​​​ക്കും. എ​​​​ണ്ണ​​​​വി​​​​ല വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന​​​​ത് ഓ​​​​ഹ​​​​രി വി​​​​പ​​​​ണി​​​​ക​​​​ളെ ത​​​​ള​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​നൊ​​​​പ്പം ഇ​​​​റ​​​​ക്കു​​​​മ​​​​തിചെ​​​​ല​​​​വ് കു​​​​ത്ത​​​​നേ ഉ​​​​യ​​​​ർ​​​​ത്താ​​​​നും കാ​​​​ര​​​​ണ​​​​മാ​​​​കും.