തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശശി തരൂര്‍ എംപിയെ ഇടതുപാളയത്തിലെത്തിക്കാന്‍ നീക്കം. ദുബായിലുള്ള ശശി തരൂര്‍ ഇക്കാര്യത്തില്‍ നിര്‍ണായ ചര്‍ച്ചകളിലേര്‍പ്പെടുമെന്നാണ് വിവരം. ഇടതുപക്ഷവുമായി അടുപ്പമുള്ള വ്യവസായി മുഖേനയാണ് ചര്‍ച്ച നീക്കങ്ങളെന്നാണ് വിവരം. ഇന്നാണ് ശശി തരൂര്‍ ദുബായിലേക്ക് പോയത്.