ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യ തലസ്ഥാനത്ത് കനത്ത ജാഗ്രത. ഡല്‍ഹി പൊലീസ് പരിശോധനകള്‍ കര്‍ശനമാക്കി. ഐഇഡി സ്‌ഫോടനങ്ങള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തന്ത്രപ്രധാന മേഖലകളും തിരക്കേറിയ ഇടങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്.

മുന്നറിയിപ്പിനെത്തുടര്‍ന്ന്, നഗരത്തിലെ നിരവധി തന്ത്രപ്രധാന സ്ഥലങ്ങളില്‍ വിപുലമായ പരിശോധനാ ഡ്രൈവുകള്‍ ആരംഭിച്ചു. ഡല്‍ഹിയിലെ ബിജെപി സംസ്ഥാന ഓഫീസിനും ബിജെപി ദേശീയ ആസ്ഥാനത്തിനും പുറത്ത് സുരക്ഷ കര്‍ശനമാക്കി. ഇവിടെ പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തുകയും കൂടുതല്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തു.