ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിനിടെ   ആക്രമണം നേരിട്ട ഇറാൻ ടിവിയുടെ സംപ്രേഷണം പുനഃസ്ഥാപിച്ചു. ആക്രമണം നടക്കുമ്പോള്‍ വാര്‍ത്ത വായിക്കുകയായിരുന്നു അതേ അവതാരക തന്നെയാണ് പുനരാരംഭിച്ചപ്പോഴും വാര്‍ത്ത വായിച്ചത്. 

ചാനൽ ആസ്ഥാനത്ത് തീപടരുന്നതിനിടെയാണ് ചാനൽ സംപ്രേഷണം പുനരാരംഭിച്ചത്.  അതേസമയം മാധ്യമപ്രവർത്തകരടക്കം  നിരവധി പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്.