സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന കാസർകോട് നിന്നും തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് ട്രെയിൻ പിടിച്ചിട്ടു. ഷൊർണൂർ പാലത്തിന് സമീപമാണ് ട്രെയിൻ പിടിച്ചിട്ടിരിക്കുന്നത്. 

സാങ്കേതിക പ്രശ്നമാണെന്ന് റെയിൽവേ അറിയിച്ചു. ട്രെയിനിന്‍റെ വാതില്‍ തുറക്കാൻ കഴിയുന്നില്ല. കൂടാതെ  എസിയും പ്രവര്‍ത്തിക്കുന്നില്ല.

ഒന്നേകാല്‍ മണിക്കൂറിലേറെയായിട്ടും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.