ഹിന്ദി അടിച്ചേൽപ്പിക്കുന്നത്(Hindi imposition) നിരോധിക്കുന്നതിനുള്ള ഒരു ബിൽ തമിഴ്‌നാട് സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. നിർദ്ദിഷ്ട നിയമനിർമ്മാണം ചർച്ച ചെയ്യുന്നതിനായി നിയമ വിദഗ്ധരുമായി ഇന്നലെ രാത്രി അടിയന്തര യോഗം ചേർന്നെന്നാണ് വിവരം.

തമിഴ്‌നാട്ടിലുടനീളം ഹിന്ദി ഹോർഡിംഗുകൾ, ബോർഡുകൾ, സിനിമകൾ, ഗാനങ്ങൾ എന്നിവ നിരോധിക്കാനാണ് ബിൽ ലക്ഷ്യമിടുന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു. എന്നാൽ ഭരണഘടനയ്ക്ക് അനുസൃതമായി ഇത് ചെയ്യുമെന്ന് ഉദ്യോഗസ്ഥർ ഊന്നിപ്പറഞ്ഞു.