തമഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിന് അനുമതി തേടി എത്തിയ ടിവികെ അധ്യക്ഷൻ വിജയിയെ രണ്ടാം ദിവസവും തിരിച്ച് അയച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ.  സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാൻ വിജയ് ഇന്ന് വീണ്ടും രാജ്ഭവനിൽ ഗവർണറെ കണ്ടു, എന്നാൽ 118 എംഎൽഎമാരുടെ പിന്തുണ നേടിയതിനുശേഷം തിരികെ എത്താൻ ഗവർണർ ആവശ്യപ്പെട്ടുള്ളൂവെന്ന് വൃത്തങ്ങൾ അറിയിച്ചു.

ടി.വി.കെയ്ക്ക് ഇപ്പോഴും ആവശ്യമായ അംഗസംഖ്യയിൽ കുറവുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയാതായാണ് വിവരം. “ദയവായി 118 ഒപ്പുകളുമായി വരൂ. ടി.വി.കെയ്ക്ക് ഭൂരിപക്ഷമുണ്ടെന്ന് തെളിയിക്കൂ, അപ്പോൾ സത്യപ്രതിജ്ഞ നടക്കും,” ഗവർണർ വിജയിനോട്  പറഞ്ഞതായി വൃത്തങ്ങൾ പറയുന്നു. സർക്കാർ സ്ഥിരത പുലർത്തുന്നതിനും രൂപീകരണത്തിനുശേഷം തകരാതിരിക്കുന്നതിനും ഗവർണർ രേഖാമൂലമുള്ള പിന്തുണ നിർബന്ധിച്ചുവെന്ന് വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ ദിവസം ഗവർണറെ കണ്ട വിജയ് ആവശ്യമായ എംഎൽഎമാരുടെ എണ്ണം തനിക്കുണ്ടെന്ന് വാക്കാൽ മാത്രമേ പറഞ്ഞിട്ടുള്ളൂ.  കോൺഗ്രസിൻ്റെ അഞ്ച് എംഎൽഎമാരുടേത് ഉൾപ്പെടെ 107+5  112 എംഎൽഎമാർ ഒപ്പിട്ട ഒരു കത്ത് ടിവികെ ഗവർണർക്ക് സമർപ്പിച്ചു. എന്നിരുന്നാലും, ഗവർണർ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ടു.