ചെ​ന്നൈ/​കോ​ൽ​ക്ക​ത്ത: ത​മി​ഴ്നാ​ട്, പ​ശ്ചി​മ​ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ൽ മി​ക​ച്ച പോ​ളിം​ഗ്. ബം​ഗാ​ളി​ൽ ഇ​തു​വ​രെ 19 ശ​ത​മാ​ന​വും ത​മി​ഴ്നാ​ട്ടി​ൽ 18 ശ​ത​മാ​നം പോ​ളിം​ഗും രേ​ഖ​പ്പെ​ടു​ത്തി. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ലെ ത​ക​രാ​ർ​മൂ​ലം ചി​ല​യി​ട​ങ്ങ​ളി​ൽ വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു.

ന​ട​ൻ ര​ജ​നീ​കാ​ന്ത് ചെ​ന്നൈ സ്റ്റെ​ല മേ​രീ​സ് കോ​ള​ജി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. എ​ല്ലാ​വ​രും ത​ങ്ങ​ളു​ടെ ജ​നാ​ധി​പ​ത്യ ക​ട​മ നി​ർ​വ​ഹി​ക്ക​ണ​മെ​ന്ന് വോ​ട്ട് ചെ​യ്ത​ശേ​ഷം ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ൻ പ​റ​ഞ്ഞു. ഒ​റ്റ ഘ​ട്ട​മാ​യി വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന ത​മി​ഴ്നാ​ട്ടി​ൽ 4023 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്.

പ​ശ്ചി​മ​ബം​ഗാ​ളി​ലെ 152 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. 142 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് 29ന് ​ന​ട​ക്കും. സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലും ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.