ഭോപ്പാൽ: മധ്യപ്രദേശിലെ സത്‌നയിൽ തെരുവുനായയുടെ ആക്രമണത്തിൽ നാൽപ്പതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. നഗരത്തിലെ ഗഹ്‌റ നാലാ മുതൽ ഹോസ്പിറ്റൽ ചൗക്ക് വരെയുള്ള ഭാഗങ്ങളിലാണ് നായ ആക്രമണം നടത്തിയത്.

പരിക്കേറ്റവർക്കെല്ലാം പ്രാഥമിക ചികിത്സയും പേവിഷബാധക്കെതിരെയുള്ള കുത്തിവയ്പ്പും നൽകിവരുന്നതായി ഡോക്ടർമാർ പറഞ്ഞു. പ്രദേശത്തെ കടയിലെത്തിയവർക്കും കാൽനടയാത്രക്കാർക്കും നേരെയാണ് ആക്രമണം ഉണ്ടായത്.

മുന്പും മധ്യപ്രദേശിലെ ഇൻഡോറിലും സമാനമായ രീതിയിൽ തെരുവുനായ്ക്കൾ ആക്രമിച്ചിരുന്നു.