ഇന്ത്യ സൂപ്പർ 8 ൽ . ക്രിക്കറ്റിലെ എൽക്ലാസികോ എന്ന് വിശേഷിപ്പിക്കുന്ന മത്സരത്തിൽ പാക്കിസ്ഥാനെതിരെ വൻ വിജയം നേടിയാണ് ഇന്ത്യ അടുത്ത റൗണ്ടിലേക്ക് മുന്നേറിയത് 176 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 114 റണ്‍സിലൊതുങ്ങി. 34 പന്തുകളില്‍ 44 റണ്‍സെടുത്ത വിക്കറ്റ് കീപ്പർ ഉസ്മാൻ ഖാൻ ഒഴികെ ആർക്കും ഇന്ത്യൻ ബൗളർമാരെ പരീക്ഷിക്കാൻ കഴിഞ്ഞില്ല.
176 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ പാകിസ്ഥാന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. രണ്ടോവർ അവസാനിച്ചപ്പോള്‍ അവർക്ക് 13 റണ്‍സെടുക്കുന്നതിനിടയില്‍ മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ആദ്യ ഓവറില്‍ ഫർഹാനെ പാണ്ട്യ പൂജ്യത്തിനു വീഴ്ത്തിയപ്പോള്‍. സൈം അയൂബിനെയും നായകൻ സല്‍മാൻ ആഘയെയും ബുംറ മടക്കി.പവർ പ്ലേ അവസാനിച്ചപ്പോള്‍ 38/4 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ പാകിസ്താന് പിന്നെ തിരിച്ചുവരുവാൻ കഴിഞ്ഞില്ല. ഇന്ത്യയ്ക്കായി ഹർദിക് പാണ്ട്യ , ജസ്പ്രീത് ബുംറ, അക്സർ പട്ടേല്‍, വരുണ്‍ ചക്രവർത്തി എന്നിവർ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. കുല്‍ദീപ് യാദവും തിലക് വർമ്മയും ഓരോ വിക്കറ്റുകള്‍ എടുത്തു.



