മെഡിക്കൽ കോളജിൽ ഡോ. ഹാരിസ് ഉയർത്തിക്കൊണ്ടുവന്ന ചികിത്സാ പ്രതിസന്ധിക്ക് പരിഹാരമായി. ശസ്ത്രക്രിയകൾക്ക് ആവശ്യമായ ഉപകരണങ്ങൾ ആശുപത്രിയിൽ എത്തിച്ചതോടെയാണ് പ്രതിസന്ധിക്ക് അയവ് വന്നത്. ഇതോടെ, മുമ്പ് മാറ്റിവെച്ച ശസ്ത്രക്രിയകൾ മെഡിക്കൽ കോളജിൽ പുനരാരംഭിച്ചു.
ലത്തോക്ലാസ്റ്റ് പ്രോബ് അടക്കമുള്ള നിർണായക ഉപകരണങ്ങളാണ് ഹൈദരാബാദിൽ നിന്ന് വിമാനമാർഗം രാവിലെ ആശുപത്രിയിൽ എത്തിച്ചത്. ഡോ. ഹാരിസിൻ്റെ ഈ തുറന്നുപറച്ചിൽ പൊതുസമൂഹത്തിൽ വലിയ ചർച്ചകൾക്കും ഒട്ടേറെ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.