നിതാരി കൂട്ടക്കൊല കേസ് പ്രതി സുരേന്ദ്ര കോലി ജയിൽ മോചിതനാകുന്നു. കോലിക്കെതിരെ ചുമത്തിയിരുന്ന 13 കൊലക്കേസുകളിലും സുപ്രീം കോടതി  അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. നേരത്തെ 12 കേസുകളിൽ കോടതി അദ്ദേഹത്തെ വെറുതെ വിട്ടിരുന്നു. അവശേഷിച്ച അവസാന കേസിലാണ് സുപ്രീം കോടതി സുരേന്ദ്ര കോലിയുടെ ക്യൂറേറ്റീവ് പെറ്റീഷൻ അനുവദിച്ചത്.

ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് നിർണായക ഉത്തരവ്. 2011-ൽ സുപ്രീം കോടതി ശരിവച്ച കീഴ്‌ക്കോടതി ഉത്തരവാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.  ഈ കേസിൽ കോലിയെ ശിക്ഷിക്കാൻ കാരണമായ തെളിവുകൾ മറ്റ് കേസുകളിൽ വിശ്വാസയോഗ്യമല്ലെന്ന് സുപ്രീം കോടതി നേരത്തെ കണ്ടെത്തിയിരുന്നു.