മുഗൾ ചക്രവർത്തി ബഹാദൂർ ഷാ സഫറിന്റെ പിൻഗാമിയാണെന്ന് അവകാശപ്പെടുകയും തന്റെ വംശപരമ്പര ചൂണ്ടിക്കാട്ടി ചെങ്കോട്ട കൈവശപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ഒരു സ്ത്രീ സമർപ്പിച്ച ഹർജി സുപ്രീം കോടതി തിങ്കളാഴ്ച തള്ളി.
ഹർജി പൂർണ്ണമായും തെറ്റായി ധരിപ്പിക്കുന്നതാണെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് പി.വി. സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. “എന്തുകൊണ്ട് ചെങ്കോട്ടയ്ക്ക് മാത്രം? എന്തുകൊണ്ട് ഫത്തേപൂർ സിക്രിക്ക് ആയിക്കൂടാ? എന്ത് അത് മാത്രമായി ഒഴിവാക്കണം? റിട്ട് പൂർണ്ണമായും തെറ്റായി ധരിപ്പിക്കുന്നതാണെന്നും പറഞ്ഞ കോടതി തള്ളിക്കളഞ്ഞു” ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ടിൽ കോടതി പറഞ്ഞു.
മുഗൾ രാജവംശത്തിലെ അവസാനത്തെ ഭരണാധികാരിയായിരുന്ന ബഹാദൂർ ഷാ സഫറിന്റെ കൊച്ചുമകന്റെ വിധവയാണെന്ന് അവകാശപ്പെട്ട സുൽത്താന ബീഗമാണ് ഹർജി സമർപ്പിച്ചത്.



