ന്യൂ​ഡ​ൽ​ഹി: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് സോ​ണി​യാ ഗാ​ന്ധി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു​ഗ്രാ​മി​ലെ മേ​ദാ​ന്ത ആ​ശു​പ​ത്രി​യി​ലാ​ണ് സോ​ണി​യെ പ്ര​വേ​ശി​പ്പി​ച്ച​ത്.

നേ​ത്ര ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​തെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം അ​റി​യി​ച്ചു. പരിശോധനകൾക്കു ശേഷം അവർ ആശുപത്രി വിട്ടു.

അതേസമയം കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​യും പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നി​രി​ക്കു​ക​യാ​യി​രു​ന്നു സോ​ണി​യാ ഗാ​ന്ധി. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​കൂ​ടി​ക്കാ​ഴ്ച നീ​ണ്ടേക്കാമെന്നാണ് സൂചന.