പാർട്ടിയുമായി അകന്ന മുതിർന്ന നേതാവ് ജി സുധാകരനെ അനുനയിപ്പിക്കാൻ അവസാനശ്രമം നടത്തി സിപിഎം.
ജില്ലാ സെക്രട്ടറി ആർ നാസറിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് അംഗങ്ങൾ ജി സുധാകരനെ വീട്ടിലെത്തി കണ്ടു.
എച്ച് സലാം എം എൽ എ ഒഴികെയുള്ള നേതാക്കളാണ് വീട്ടിലെത്തിയത്.

നാളെ നടത്താൻ നിശ്ചയിച്ചിരിക്കുന്ന വാർത്താസമ്മേളനം ഉപേക്ഷിക്കണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു എന്നാണ് റിപ്പോർട്ട്. എന്നാൽ നിലപാടിൽ മാറ്റമില്ലെന്ന് ജി സുധാകരൻ അറിയിച്ചു.നാളെ വാർത്താസമ്മേളനം നടത്തും ജി സുധാകരൻ പാർട്ടിക്കൊപ്പമെന്ന് പുറത്തേക്കിറങ്ങിയശേഷം നേതാക്കൾ പറഞ്ഞു.സാധാരണ കൂടിക്കാഴ്ച മാത്രമെന്നും വിശദീകരണം