വടകര പുത്തൂർ ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാർത്ഥിനി അനന്യ (17) യാണ് മരിച്ചത് . വീട്ടുകാർ പുറത്ത് പോയി തിരിച്ച് വന്നപ്പോഴാണ് വീട്ടിലെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടത്. വൈകിട്ട് 6.30 ഓടെയാണ് സംഭവം. പ്ളസ് ടു പരീക്ഷ എഴുതി വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു കുട്ടി. വില്യാപ്പള്ളി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വടകര പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
വടകര വില്യാപ്പള്ളിയില്‍ പരീക്ഷയെഴുതി മടങ്ങിയ പ്ളസ് ടു വിദ്യാർത്ഥിനിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി



