തി​രു​വ​ന​ന്ത​പു​രം: പൂ​വ​ച്ച​ലിൽ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ 12 പേ​ര്‍​ക്ക് പ​രി​ക്ക്. പൂ​വ​ച്ച​ല്‍ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന് വാ​ര്‍​ഡു​ക​ളി​ലാ​യി​രു​ന്നു നാ​യ​യു​ടെ ആ​ക്ര​മ​ണം.

പലരുടെയും മു​ഖ​ത്തും കൈ​കാ​ലു​ക​ളി​ലും ആ​ഴ​ത്തി​ൽ മുറിവേറ്റു. വ​ള​ര്‍​ത്തു​നാ​യ​ക​ളെ​യും കോ​ഴി​ക​ളെ​യും നാ​യ ആ​ക്ര​മി​ച്ചു. നായയെ പിന്നീ‌ട് നാട്ടുകാർ തല്ലിക്കൊന്നു.നായ പേ​വി​ഷ​ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ച്ചി​രു​ന്ന​താ​യും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.