ശ്രീഹരിക്കോട്ടയിൽ മൂന്നാം വിക്ഷേപണത്തറയ്ക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. 3984 കോടി രൂപയുടെ പദ്ധതിക്കാണ് ഇപ്പോൾ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്. പുതിയ ലോഞ്ച് പാഡ് 4 വർഷം കൊണ്ട് യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷ. ഐ എസ് ആർ ഒയുടെ ഭാവി വിക്ഷേപണ വാഹനമായ എൻ ജി എൽ വി വിക്ഷേപിക്കുക ഇവിടെ നിന്നായിരിക്കുമെന്നാണ് അധികൃതർ പറയുന്നത്.
അതേസമയം ബഹിരാകാശ രംഗത്ത് ഐ എസ് ആര്‍ ഒയ്ക്ക് മറ്റൊരു ചരിത്ര നേട്ടമായി രാജ്യത്തിന്‍റെ ചരിത്രത്തിലെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്സ് വിജയമായി. ഇന്ന് രാവിലെയാണ് സ്പേഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൈകൊടുത്ത് ഒന്നായി മാറിയത്. വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൂട്ടിച്ചേര്‍ക്കാന്‍ ഐ എസ് ആർ ഒയ്ക്കായത്. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ അടക്കമുള്ള പദ്ധതികള്‍ക്ക് ഇസ്രൊയ്ക്ക് അനിവാര്യമായ സാങ്കേതികവിദ്യയാണ് സ്‌പേസ് ഡോക്കിംഗ്.