വയനാട് മുണ്ടക്കെെ,ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ഇന്ന് പ്രത്യേക അദാലത്ത് നടത്തുന്നു. വിവിധ സർക്കാർ വകുപ്പുകളുടെ 12 കൗണ്ടറുകള്‍ അദാലത്തിലുണ്ടാകും.
അതേസമയം, ഇന്ന് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വിഎം ശ്യാം കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇരയായവർക്കും കുടുംബത്തിനും നഷ്ടപരിഹാരം നൽകണമെന്നതടക്കമുള്ള ഹർജിയാണ് കോടതി ഇന്ന് പരിഗണിക്കുക.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കേരള ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു.



