അശ്ലീലദൃശ്യങ്ങൾ, അക്രമം തുടങ്ങിയ ഹാനികരമായ ഉള്ളടക്കങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ സ്പെയിൻ ഒരുങ്ങുന്നു. ചൊവ്വാഴ്ച ദുബായിൽ നടന്ന ഉച്ചകോടിയിൽ സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എന്നാൽ, ഈ നീക്കത്തിനോട് എക്സ് ഉടമ ഇലോൺ മസ്ക് അതിരൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
“സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വെറുമൊരു ചെക്ക് ബോക്സിന് പകരം ഫലപ്രദമായ പ്രായപരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തണം,” സാഞ്ചസ് പറഞ്ഞു. നമ്മുടെ കുട്ടികൾ ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ പാടില്ലാത്ത ലഹരി, ദുരുപയോഗം, അശ്ലീലം, മാനിപ്പുലേഷൻ, അക്രമം എന്നിവ നിറഞ്ഞ ഇടങ്ങളിലാണ് ഇന്ന് സമയം ചിലവഴിക്കുന്നത്. ഇത് ഇനി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



