ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയിൽ വീണ്ടും അനിശ്ചിതത്വം. യാത്ര ഇനിയും വൈകുമെന്നാണ് ഏറ്റവും പുതിയ വിവരം. ജൂൺ 22-ന് ഉച്ചയ്ക്ക് 1:12-ന് വിക്ഷേപണം നടത്തുമെന്നാണ് അവസാനമായി അറിയിച്ചിരുന്നത്. എന്നാൽ ആക്സിയം 4 ദൗത്യം ജൂൺ 22-നും നടക്കില്ലെന്ന് ഇപ്പോൾ അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
ദൗത്യം ജൂൺ 25-ന് നടത്താനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇത് ഏഴാമത്തെ തവണയാണ് ഈ ദൗത്യം മാറ്റിവയ്ക്കുന്നത്. ശുഭാംശു ശുക്ലയും സംഘവും ക്വാറന്റീനിൽ തുടരുകയാണ്. കൂടാതെ, റോക്കറ്റ് വിക്ഷേപണത്തറയിൽ നിന്ന് ഇതുവരെ മാറ്റിയിട്ടുമില്ല.