കാര്‍ അപകടത്തില്‍ സൗത്ത് കരോലിന മേയറായ ജോര്‍ജ്ജ് ഗാര്‍ണര്‍ (49) മരിച്ചു. ഡാര്‍ലിംഗ്ടണ്‍ കൗണ്ടി കൊറോണര്‍ ജെ ടോഡ് ഹാര്‍ഡി ഫേസ്ബുക്കിലൂടെ മരണ വാര്‍ത്ത സ്ഥിരീകരിച്ചു. ഗാര്‍ണര്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

മെക്കാനിക്സ്വില്ലില്‍ ഉച്ചയ്ക്ക് 2.40 ഓടെയാണ് അപകടം. ആ സമയത്ത് ഒരു മാര്‍ല്‍ബോറോ കൗണ്ടി ഡെപ്യൂട്ടി മറ്റൊരു വാഹനത്തില്‍ ഗാര്‍ണറെ പിന്തുടരുന്നുണ്ടായിരുന്നു. നവംബര്‍ 26 നായിരുന്നു അപകടം. ഫ്‌ളോറന്‍സിലെ മക്ലിയോഡ് റീജണല്‍ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

ഗാര്‍ണര്‍ക്ക് ഭാര്യയും മൂന്നുമക്കളുമുണ്ട്. ഡിസംബര്‍ മൂന്നിനാണ് സംസ്‌കാര ചടങ്ങുകള്‍.