അമ്പലവയല്‍, കുറിച്യർമല, പിണങ്ങോട്, മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കൽ ഗുഹ, നെന്മേനിയിലെ അമ്പുകുത്തി, സുഗന്ധഗിരി, സേട്ടുക്കുന്ന് എന്നി പ്രദേശങ്ങളിലാണ് ഭൂമികുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നത്.
വലിയ ശബ്ദവും മുഴക്കവും കേട്ടതായി പലരും വ്യക്തമാക്കിയ തോടെ പ്രദേശവാസികളോട് ഒഴിഞ്ഞുപോകാന്‍ അധികൃതർ നിര്‍ദേശം നല്‍കി. റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇന്ന് രാവിലെ 10.11നാണ് ഭൂചലനമുണ്ടായതായി ഇവർ പറയുന്നത്.



