നിരോധിത ഭീകരസംഘടനയായ അല്‍-ഖ്വയ്ദയുടെ അഭിഭാഷകനെ നിയമോപദേഷ്ടാവായി നിയമിച്ച് ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി. വിവാദ അഭിഭാഷകന്‍ റംസി ഖാസിമിന്റെ നിയമനം ചൊവ്വാഴ്ചയാണ് മംദാനി പ്രഖ്യാപിച്ചത്. അല്‍-ഖ്വയ്ദ ഭീകരന്‍ അഹമ്മദ് അല്‍-ദര്‍ബിക്ക് വേണ്ടി യുഎസ് കോടതിയില്‍ വാദിച്ചത് ഇതേ റംസി ഖാസിമാണ്.

അല്‍-ഖ്വയ്ദ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദന്റെ അടുത്ത അനുയായിയാണ് അഹമ്മദ് അല്‍-ദര്‍ബി. 2014ല്‍ യെമന്‍ തീരത്ത് നടന്ന ഫ്രഞ്ച് എണ്ണ ടാങ്കര്‍ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനാണിയാള്‍. കേസില്‍ യുഎസ് സൈനിക കമ്മീഷന് മുമ്പാകെ അഹമ്മദ് അല്‍-ദര്‍ബിക്ക് വേണ്ടി ഹാജരായത്  ഖാസിമായിരുന്നു. 2017 ല്‍ അല്‍-ദര്‍ബി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2018 ല്‍ ട്രംപ് ഭരണകൂടം ദര്‍ബിയെ സൗദി അറേബ്യന്‍ ജയിലിലേക്ക് മാറ്റി.